ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാനായിരുന്നു തീപിടുത്തമുണ്ടായത്. കാറില്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാര്‍ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാറ്റ് തകരാറുകളൊന്നും കാറിന് ഉണ്ടായിരുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
