പള്ളിമണി നാളെമുതല്‍ തിയേറ്ററുകളിലേക്ക്

Cinema


നിത്യദാസ് വീണ്ടും നായികയായി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന പള്ളിമണി നാളെ മുതല്‍ തിയേറ്ററുകളിലേക്ക്. നിത്യയെ കൂടാതെ ശ്വേതാമേനോന്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകന്‍ അനില്‍കുമ്പഴയാണ്. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
എല്‍ എ മേനോന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എല്‍ എ മേനോന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്റെയാണ്.
ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. കെ. ആര്‍ നാരായണന്‍ രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *