നൊമ്പരക്കൂട് / ജോഷി മാത്യു സംവിധാനം ചെയ്യുന്ന സിനിമ

Cinema

കേണൽ ഗീവർഗീസ് മാത്തൻ ആർമി ജീവിതത്തിൽ നിന്നും വിട വാങ്ങി ശിഷ്ട ജീവിതം സമാധാനപരമായി മുന്നോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹിച്ച ഒരു വ്യക്തി യാണ്.
പ്രായം മുന്നോട്ട് ഓടിയപ്പോൾ രോഗബാധിതനായി. അസ്വസ്ഥത കളും വേദനകളുമായിരുന്നു പിന്നെ കൂട്ട്. കൂടെപ്പിറപ്പുകളുടെ പോലും സഹായം പ്രതീക്ഷിച്ചപോലെ ഉണ്ടായില്ല.
ആർമിയിൽ ഉദ്യോഗ രംഗത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിറയെ യുദ്ധ തന്ത്രങ്ങൾ മെനഞ്ഞ ഒരു പോരാളി ആയിരുന്നിട്ടും ഇന്നത്തെ സാഹചര്യത്തിൽ തന്ത്രങ്ങൾ ഒന്നും തന്നെ വിലപ്പോവുന്ന അവസ്ഥയിൽ അല്ലായിരുന്നു…..
ആ യാതനകൾ പക്ഷെ പുറം ലോകം അറിഞ്ഞിരുന്നില്ല.
എന്നാൽ ലണ്ടനിലുള്ള പേരക്കുട്ടി മുത്തച്ഛന്റെ വേദനകൾ അറിഞ്ഞിരിക്കുന്നു.
കൗമാരക്കാരിയായ ആ പെൺകുട്ടി പറന്നെത്തി. അവൾ മുത്തച്ഛന് സ്നേഹം നൽകി. മരുന്നും ചികിത്സയും നൽകി…
ഹൃദയബന്ധത്തിന്റെ ഊർജ്ജം ആർജവം അതെല്ലാം നൽകി.
കേണൽ ഇനി പഴയ ജീവിത ത്തിലേക്ക് തിരിച്ചു വരുമോ….?
ആ കഥ യാണ്‌ ജോഷിമാത്യു നൊമ്പരക്കൂ ടിലൂടെ പറയുന്നത്.
ഗീവർഗീസ് ആയി സോമു മാത്യു വും പേരക്കുട്ടി നീതുവായി പുതു മുഖം ഹർഷിദയും അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ജോഷി മാത്യു. ക്യാമറ ജോബിൻ ജോൺ. ക്രീയേറ്റീവ് കോൺട്രിബൂട്ടർ ആന്റ് ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ മാത്യു.
ലൈറ്റിങ് കോൺട്രിബൂഷ ൻ രാജേഷ് പീറ്റർ. എഡിറ്റിംഗ് ഷാജു എസ്. ബാബു. ഗാനങ്ങൾ സ്മിത പിഷാരടി. സംഗീതം ജയ്. കലാ സംവിധാനം &പ്രൊഡക്ഷൻ കൺട്രോളർ ജി. ലക്ഷ്മണൻ മാലം, ഗായകൻ നിഖിൽ മാത്യു.
അസോസിയേറ്റ് ഡയറക്ടർ അനൂപ്. കെ. എസ്. അസിസ്റ്റന്റ് ഡയറക്ടർ ജോസ് കല്ലറക്കൽ..മഹേശ്വര്. അഭിഷേക്.മേക്കപ്പ് പട്ടണം റഷീദ്, സുരേഷ് ചമ്മനാട്., കോസ്റ്റുംസ് രാജി അശോക്. സ്റ്റിൽസ് ജിമ്മി കമ്പല്ലൂർ.. ജി.ഗോവിന്ദ രാജ്. മാലം,
നിർമ്മാതാക്കൾ സോമു മാത്യു. നെവിൻ മൈക്കിൾ.

കേണലായി സോമു മാത്യു വും നീതുവായി പുതു മുഖം ഹർഷിദയും അഭിനയിക്കുന്നു. ആർട്ടിസ്റ്റ് സുജാതൻ, ഹരിലാൽ, ബിനോയ്‌ വേളൂർ, സഞ്ജു ജോഷി മാത്യു, സാജൻ, ജോസ് കല്ലറക്കൽ. Dr. അനീസ് മുസ്തഫ., സുരേന്ദ്രൻ കുറവിലങ്ങാട്, Dr. സഞ്ജു നെടുംകുന്നേൽ.., ദേവ നന്ദിനി കൃഷ്ണ, അനീഷ അനീഷ്, Dr. സ്മിത പിഷാരടി, മഞ്ജു ഷെറിൻ, ബിൻസി ജോബ്, ജയശ്രീ, ദേവിക ലാലു, ജിൻസി, ഒറവക്കൽ ലൈല, ബേബി ഭദ്ര പ്രിയ എന്നിവരാണ് മറ്റഭിനേതാക്കൾ.

വാർത്ത/ ജി. കൃഷ്ണൻ മാലം

Leave a Reply

Your email address will not be published. Required fields are marked *