ഇന്നത്തെ സിനിമ കളിൽ ഇടിയും മിന്നലും മഴയും സീനിൽ കാണിക്കണമെങ്കിൽ അതിന് ചിലവാകുന്ന തുക പതിനായിരങ്ങളും ലക്ഷങ്ങളും തന്നെ വേണ്ടി വരും. ഒന്നുകിൽ ഫയർ ഫോഴ്സ് കാരുടെ വാഹനം വിളിക്കുക യോ അല്ലെങ്കിൽ കൃത്രിമ മഴ പെയ്യിക്കാൻ വലിയ പവർ പമ്പും വാട്ടർ ടാങ്കും സജ്ജമാക്കിയ വാഹനങ്ങൾ വാടകക്ക് കിട്ടും.
അത് വരുത്തി വലിയ വാടകയും ജോലി ക്കാർക്ക് വാടകയും കൊടുത്തു മഴ പെയ്യിക്കണം. പെരുമഴ ക്കാലം പോലുള്ള സിനിമ കളിൽ ദിവസവും ഇങ്ങിനെ മിക്ക സീനിലും മഴ പെയ്യിച്ചതിന്റെ ചിലവ് ലക്ഷങ്ങളാണ്.
ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമയിൽ രാത്രിയിൽ മഴ പെയ്യുന്ന ഒരു സീനുണ്ട്. കലാസംവിധായകൻ ജി.ലക്ഷ്മണനാ യിരുന്നു ഈ ചിത്രത്തിൽ മഴയും ഇടി മിന്നലും കാണിക്കാനുള്ള ചുമതല.
ലോ ബഡ്ജറ്റ് സിനിമ ആയതു കൊണ്ട് തന്നെ ചിലവ് കുറച്ച് എങ്ങിനെ മഴ പെയ്യിക്കാം എന്ന ആലോചനയിൽ നിന്നും ചില സൂത്രപ്പണികളിലൂടെ മഴ പെയ്യിച്ചു.. ഇടി മിന്നലും ഷോട്ടിൽ കാണിച്ചു.
ഷൂട്ടിങ് നടന്ന വീട്ടിൽ രണ്ട് പവർ വാഷ് പമ്പും കാറ്റടിപ്പിക്കുന്ന ബ്ലോവറും ഉണ്ടായിരുന്നത് എടുത്തു.
കൂടാതെ ഹാലജൻ ലൈറ്റും വെൽഡിങ് സെറ്റും വേറെ സംഘടിപ്പിച്ചു. അങ്ങിനെ അതിന്റെ എല്ലാം പ്രവർത്തനം സുഗമമായി നടന്നു. മഴയും കാറ്റും ഇടിമിന്നലും എല്ലാം ഒത്തു വന്നപ്പോൾ സീനിൽ സ്വാഭാവികത കൈവരികയും ചെയ്തു.

ഈയിടെ നൊമ്പര ക്കൂട് സിനിമ യുടെ പ്രവർത്തകരും അഭിനേതാക്കളും ഒത്തു കൂടിയപ്പോൾ സംവിധായകൻ ഇക്കഥ എല്ലാവരോടുമായി പറഞ്ഞു.
മഴക്കും ഇടിമിന്ന ലിനും കൂടി ആകെ ചിലവായ തുക മൂവായിരത്തിൽ കവിയില്ലെന്ന് ലക്ഷ്മൺ മാലം പറഞ്ഞു. കെ. കൃഷ്ണൻകുട്ടി, സാബു സിറിൾ, ഐ. വി. സതീഷ് ബാബു, സി. കെ. സുരേഷ് തുടങ്ങി യവർക്കൊപ്പം അസിസ്റ്റന്റ് ആയി നിരവധി സിനിമ കളിൽ വർക്ക് ചെയ്ത അനുഭവ സമ്പത്തുള്ള ആർട്ട് ഡയറക്ടറാണ് ജി. ലക്ഷ്‌മൺ. കടത്തനാടൻ അമ്പാടി,, കിലുക്കം,ചിത്രം, സുഖമോ ദേവി… തുടങ്ങിയ പ്രമുഖ സിനിമ കളിൽ വർക്ക് ചെയ്തിട്ടുണ്ട്. സംവിധായകൻ ബാലു കിരിയത്താണ് “കല്യാൺജി ആനന്ദ്ജി” എന്ന സിനിമയിലൂടെ ലക്ഷ്മണനെ സ്വതന്ത്ര കലാ സംവിധായകനാക്കിയത്.
തയ്യാറാക്കിയത്/ ജി കൃഷ്ണൻ മാലം
