ഏറെ ദുരൂഹത കൾ നൽകുന്ന രംഗങ്ങൾ കോർത്തിണക്കി പകലുംപാതിരാവവും എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രകാശനം ഇന്ന് നടന്നു അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന ആ മുഖത്തോടെയെത്തുന്ന ടീസർ
മലയാള സിനിമ യിലെ ഏറെ ജനപ്രിയ താരങ്ങളാ യ സുരേഷ് ഗോപി. ടോവിനോ തോമസ്. ഉണ്ണി മുകുന്ദൻ എന്നിവരുടെ പേജിലൂ ടെയാണ് ടീസർ പ്രകാശനം നടത്തി യിരിക്കുന്നത്
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക റെജീഷാ വിജയനാണ്
പതിവിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
കുഞ്ചാക്കോ ബോബനിൽ നിന്നും പ്രേഷകർ ഇതുവരെ പ്രതീഷച്ചു പോന്ന കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക.
ഏറെ ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റ് ബഗോളാവിൽ അരങ്ങേറുന്ന സംഭവങ്ങഈണ് അത്യന്തം സസ്പെൻസ് മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാന്ത് അജയ് വാസുദേവ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
കെ.യു.മോഹൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ദിവ്യദർശൻ, ബിബിൻ ജോരജ്, ഗോകുലം ഗോപാലൻ അമൽ നാസർ, തമിഴ് ജയ് ബീം, വഞ്ചിയൂർ പ്രവീൺ, ദീപക് ധർമ്മടം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ – നിഷാദ് കോയ.
സുജേഷ് ഹരിയുടെ വരികൾക്ക് പ്രശസ്ത ഫ്യൂഷൻ സംഗീതജ്ഞനായ സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു.
സാം സി.എസ്സിൻ്റെ
പശ്ചാത്തല സംഗീതം
തമിഴിലെ വൻകിട ചിത്രങ്ങളായ വിക്രം തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ സാം സി. എസ്സാണ്.ഈ ചിത്രത്തി പശ്ചാത്തല സംഗീതമൊരുക്കുന്നത്.
:ഫൈസ് സിദ്ദിഖ് ഛായാഗ്റഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് റിയാസ് ബദർ .
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ .
ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട് .
പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി .
പ്രൊഇക്റ്റ് ഡിസൈനർ – ബാദ്ഷ.
കോ- പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – വി .സി .പ്രവീൺ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
മാർച്ച് മൂന്നിന് ഗോകുലം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാർത്ത/ വാഴൂർ ജോസ്
