വാതിലില്‍ അനുസിത്താരയും വിനയ്‌ഫോര്‍ട്ടും

Cinema

വിനയ് ഫോര്‍ട്ട്, അനു സിത്താര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമായ വാതില്‍ ചിത്രത്തിന്റെ രണ്ടാമത്തെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെറിന്‍ ഫിലിപ്പ്, കൃഷ്ണ ശങ്കര്‍, സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സര്‍ജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷംനാദ് ഷബീര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,

റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസര്‍- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനര്‍- റഷീദ് മസ്താന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യകല-യെല്ലോ ടൂത്ത്‌സ്,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *