ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; മൂന്നു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Crime

ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തെത്തുടർന്ന് മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ സുക്മയില്‍ ശനിയാഴ്ച രാവിലെ 8.30നു ഛത്തീസ്ഗഡിലെ കുന്ദേയ്ക്കും ജഗര്‍ഗുണ്ടയ്ക്കും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നക്‌സലൈറ്റുകള്‍ പതിയിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *