കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ കാണാതായി

NEWS

സിവില്‍ പോലീസ് ഓഫീസറെ കാണാതായി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ മുഹമ്മദ് ബഷീറിനെയാണ് ഇന്നു അതിരാവിലെ മുതല്‍ കാണാതായത്.
കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്. രാവിലെ വാറന്റ് നടപ്പിലാക്കാനുണ്ടായിരുന്നു. അതിനായി സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ രാവിലെ നാലരയോടെ മുഹമ്മദിനെ വിളിച്ചിരുന്നു. താന്‍ റെഡിയായി നില്‍ക്കുകയാണ് വീട്ടിലേക്ക് വരാനായിരുന്നു മറുപടി. ഇതനുസരിച്ച് സഹപ്രവര്‍ത്തകന്‍ എത്തിയപ്പോള്‍ മുഹമ്മദ് വീട്ടിലുണ്ടായിരുന്നില്ല.
വീട് അടച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ ഫോണ്‍ വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ നിന്നു മുഹമ്മദ് ബഷീര്‍ പോയി എന്നാണ് ഭാര്യ പ്രതികരിച്ചത്. പേഴ്‌സും എടിഎം കാര്‍ഡും എടുത്തിട്ടാണ് പോയത്.
മുഹമ്മദിനെ കാണാതായി എന്ന് മനസിലാക്കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറിയതായി മനസിലായിട്ടുണ്ട്.
മുഹമ്മദ് ബഷീറിന്റെ ഭാര്യ കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ആണ്. രണ്ടു കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *