അർജൻ്റീന ലോകകപ്പ് ഫൈനലിൽ എത്തി. മെസ്സിയുടെ ക്യാപ്ടൻസി യുടെ മികവിൽ . 2018 ലെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്തു കൊണ്ട്.
3 – 0 എന്ന മാർജിനിലാണ് മെസ്സിപ്പട ക്രൊയേഷ്യ യെ തുരത്തി ഫൈനലിൽ കയറിയത്.
ഒരു ഗോളും ഒരു അസിസ്റ്റുമായി കളിയിയിൽ മെസി നിറഞ്ഞതോടെ അക്ഷരാർത്ഥത്തിൽ ക്രൊയേഷ്യ നിലംപരിശായി.
മുപ്പത്തി മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്.
ആറ് മിനിറ്റിന് ശേഷം അൽവാരസ് ഒറ്റയാൾ പ്രകടനത്തിലൂടെ ഗോൾ നേടിയതോടെ ലീഡ് നില രണ്ടായി.
ഇടവേയയ്ക്ക് ശേഷം ക്രൊയേഷ്യ പൊരുതിയെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ മെസി നടത്തിയ ആക്രമണം മൂന്നാം ഗോളിൽ കലാശിച്ചു.
ഫ്രാന്‍സ് – മൊറോക്കോ മത്സരത്തിലെ വിജയിയെയാണ് അര്‍ജന്‍റീന ഫൈനലില്‍ നേരിടുക.
