അര്‍ജന്‍റീനയും നെതര്‍ലാന്‍ഡ്സും ക്വാര്‍ട്ടറില്‍

NEWS Sports World

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നെതര്‍ലാന്‍ഡ്സ് യുഎസ്എ-യെ പരാജയപ്പെടുത്തിയും ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി അര്‍ജന്‍റീനയും ഖത്തര്‍ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ നേരിടും.
യുഎസ്എ-യ്ക്കെതിരായ കളിയുടെ ആദ്യപകുതിയില്‍ നെതര്‍ലാന്‍ഡ്സ് രണ്ടു ഗോളുകള്‍ നേടിയിരുന്നു. 76-ാം മിനിറ്റിലായിരുന്നു യുഎസ്എ-യുടെ ഗോള്‍. ആദ്യ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്‍റെ വകയായിരുന്നു നെതര്‍ലാന്‍ഡ്സിന്‍റെ മൂന്നാം ഗോള്‍. തോല്‍വിയില്ലാതെ നെതര്‍ലാന്‍ഡ്സ് പൂര്‍ത്തിയാക്കുന്ന പത്തൊമ്പതാം മത്സരമാണിത്.
ഓസ്ട്രേലിയയ്ക്കെതിരായ അര്‍ജന്‍റീനയുടെ ആദ്യഗോള്‍ 35-ാം മിനിറ്റില്‍ മെസ്സി നേടി. ഓസീസ് താരങ്ങളുടെ പിഴവില്‍ നിന്നും ജൂലിയന്‍ അല്‍വാരസിന്‍റെ രണ്ടാം ഗോളിലൂടെ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറിലേക്കുള്ള പാത തുറന്നു. ഓസ്ട്രേലിയയുടെ ആശ്വാസഗോള്‍ ക്രെയ്ഗ് അലക്സാണ്ടര്‍ ഗുഡ്വില്‍ ആണ് നേടിയത്. പ്രൊഫഷണല്‍ കരിയറിലെ ആയിരാമത്തെ മത്സരമായിരുന്നു മെസ്സിയുടേത്. ലോകകപ്പില്‍ ഒമ്പതാമത്തെ ഗോളാണ് മെസ്സി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *