റോഷാക്ക് സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് വിലപിടിച്ച റോളക്സ് വാച്ച് ആസിഫിന് മമ്മൂട്ടി കൈമാറിയത്. റോഷാക്ക് വിജയാഘോഷ വേദിയിൽ നടൻ ദുൽഖർ സൽമാൻ്റെ സാന്നിധ്യത്തിലാണ് സമ്മാനം കൊടുത്തത്. റോളക്സ് വാച്ചിന് കോടികൾ വിലവരും.
റോഷാക്കിലെ ആസിഫലിയുടെ അഭിനയത്തെമമ്മൂട്ടി പ്രശംസിച്ചു. ”ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ റെസ്‌പെക്ട് ചെയ്യണം. ‘മനുഷ്യന്റ ഏറ്റവും എക്‌സ്പ്രസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകൾക്കു മനസ്സിലായത്. അത്രത്തോളം ആ നടൻ കണ്ണ് കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾക്കെല്ലാം വികാരം പ്രകടിപ്പിക്കാൻ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കിൽ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ”- മമ്മൂട്ടി വാക്കൂകൾ ഹർഷാരവത്തോടെയാണ് ആഘോഷത്തിനെത്തിയവർ സ്വീകരിച്ചത്.
