ആമസോണും 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

LATEST

ആമസോണും 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ഇ – കൊമേഴ്സ് ഭീമന്‍മാരായ ആമസോണിലും ജോലിക്കാരെ വെട്ടിക്കുറക്കുന്നു. കഴിഞ്ഞ ഏതാനും പാദങ്ങള്‍ ലാഭകരമല്ലാത്തതിനാല്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാനും ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കാനും ആമസോണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ഈ ആഴ്ച ഏകദേശം 10000 ജീവനക്കാരെ കോര്‍പ്പറേറ്റ്, ടെക്‌നോളജി ജോലികളില്‍ നിന്ന് പിരിച്ചു വിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായാണ് സൂചന. ഉപകരണ യൂണിറ്റിലും റീട്ടെയില്‍ ഡിവിഷനിലും ഹ്യൂമന്‍ റിസോഴ്‌സിലും ആയിരിക്കും വെട്ടിക്കുറക്കല്‍. കോവിഡിന് ശേഷം യുകെയിലും യുഎസിലും സാമ്പത്തിക മാന്ദ്യം വന്നേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇതിനോടകം പല കമ്പനികളും ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ആമസോണില്‍ 10000 പേരെ പിരിച്ചുവിടുന്നത്. നേരത്തെ ട്വിറ്റര്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *