തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
കൃഷ്ണ അന്തരിച്ചു

Cinema LATEST

തെലുങ്കിലെ പ്രമുഖ നടനും സംവിധായകനും നിര്‍മാതാവുമായ കൃഷ്ണ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനന്റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെലുങ്കിലെ മുന്‍നിര നടന്‍ മഹേഷ് ബാബു മകനാണ്.
ചെറിയ വേഷങ്ങളിലൂടെയാണ് കൃഷ്ണ സിനിമാലോകത്ത് ആദ്യം എത്തിയത്. 1961 ല്‍ പുറത്തിറങ്ങിയ കുല ഗോത്രലു, പടണി മുന്ധുകു(1962), പറവു പതിഷ്ഠ(1963) എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തി. 1965 പുറത്തിറങ്ങിയ തേനെ മനസുലു എന്ന ചിത്രത്തിലൂടെയാണ് നായകനായി ആദ്യം എത്തുന്നത്. തുടര്‍ന്ന് സാക്ഷി (1967), പാണ്ടന്തി കപുരം, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 350 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. തെലുങ്ക് സിനിമയിലെ ‘സൂപ്പര്‍സ്റ്റാര്‍’ എന്നാണ് അദ്ദേഹത്തെ ആരാധകരും മാധ്യമങ്ങളും വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *