കൊടുങ്ങല്ലൂര്‍ ക്ഷേത്രാങ്കണത്തിലെ മൂലസ്ഥാന ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിലെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ ഇന്ന്ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് ആ വരെയാണ് ഹര്‍ത്താല്‍.
കൊടുങ്ങല്ലൂര്‍ താലപ്പൊലി ആരംഭിക്കുന്ന മൂലസ്ഥാന ക്ഷേത്രത്തിന്റെ വാതില്‍ത്തകര്‍ത്ത്, ഉള്ളിലെ വിഗ്രഹവും മറ്റും നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇതിനു മുമ്പും ഇത്തരത്തില്‍ അധിക്രമങ്ങള്‍ പതിവാണെന്നും, ക്ഷേത്രാങ്കണത്തില്‍ സംരക്ഷണമൊരുക്കുന്നതില്‍ ദേവസ്വം പരാജയപ്പെട്ടിരിയ്ക്കുകയാണെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ കുറ്റപ്പെടുത്തി.
സംഭവമറിഞ്ഞ് ക്ഷേത്രത്തില്‍ ഭക്തര്‍ തടിച്ചു കൂടി. ഉടന്‍ ദേവസ്വം അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഭ്രാന്തനെന്നു തോന്നിയ്ക്കുന്ന ഒരാളേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

