ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും ബോളിവുഡ് നടിയായ ആതിയയും വിവാഹിതരായി. രാഹുലും നാലു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹത്തിനു മുന്നോടിയായി രാഹുല്‍ ഇന്ത്യന്‍ ടീമില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നിരുന്നു. എന്നാല്‍ വിവാഹം നടക്കുന്ന ദിവസമോ, സമയമോ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ടീം ക്യാംപിലായതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള പ്രമുഖ താരങ്ങളൊന്നും വിവാഹത്തിനെത്തിയിട്ടില്ലെന്നാണു വിവരം.
ബോളിവുഡ് താരവുമായ സുനില്‍ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്
