ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് റിയാദിലാണ്. ചെലവ് 2700 കോടി റിയാൽ (587 ലക്ഷം കോടി രൂപ). ആറ് സമാന്തരറൺവേകളുള്ള വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഇപ്പോഴുള്ള എയർപോർട്ട് ചരക്കുനീക്കത്തിനായി മാത്രം ഉപയോഗിക്കും. 2030-ഓടെ 12 കോടി യാത്രക്കാരും 2050-ഓടെ 18.5 കോടി യാത്രക്കാരും പുതിയ വിമാനത്താവളം വഴി സൗദിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിത് കേവലം 2.9 കോടിയാണ്.
റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള പത്തു നഗരങ്ങളുടെ പട്ടികയിലേക്ക് ഉയർത്താനാണ് വിമാനത്താവളപദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 1.03 ലക്ഷം പേർക്ക് ജോലിയും ലഭിക്കും. കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർപ്ലാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി.

