ആന്റണി വര്‍ഗീസിനെ നായകനാക്കി അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’ ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തും.
വെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കലാണ് ആന്റണിയുടെ നായികയാകുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ അനുരാജ് ഒ.ബി ആണ് തയ്യാറാക്കുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകനായ അഭിഷേക് കെ.എസ്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ ബിഗ് ബഡ്ജറ്റ് മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് എത്തുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, നന്ദു, സെന്തില്‍, ബ്രിട്ടോ ഡേവിസ് , നന്ദന രാജന്‍, ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഓ മേരി ലൈലയില്‍ അഭിനയിക്കുന്നുണ്ട്.

