ഐലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് റിയല്‍ കശ്മീരിനെ നേരിടും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30നാണ് മത്സരം. മഞ്ചേരിയിലെ മത്സരത്തില്‍ ട്രാവു എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഐലീഗിലേക്ക് തിരിച്ചുവരാന്‍ ഇന്ന് വിജയം അനിവാര്യമാണ്.
നിലവില്‍ 11 മത്സരങ്ങളില്‍ നിന്നായി 18 പോയന്റുമായി അഞ്ചാംസ്ഥാനത്താണ് മലബാറിയന്‍സ്. കോഴിക്കോട് അഞ്ച് ഹോം മത്സരങ്ങളാണ് പൂര്‍ത്തിയാകാനുള്ളത്. ആറ് എവേമാച്ചുകളും ഐലീഗ് ഈ സീസണില്‍ ബാക്കിയുണ്ട്.

