ട്രെയിനിൽ ലഹരിക്കടത്ത്മൂന്നുപേർ പിടിയിൽ

Crime


കോഴിക്കോടു നിന്ന് വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷും പിടികൂടി. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. പയ്യാനക്കല്‍ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുല്‍നാസര്‍, പണ്ടരത്ത് വളപ്പ് ഷറഫുദ്ധീന്‍, തിരുത്തിവളപ്പ് ഷബീര്‍ എന്നിവരെയാണ് കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും, സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്
ട്രെയിനില്‍ നിന്നിറങ്ങിയ പ്രതികള്‍ സ്വന്തം സോക്‌സില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവര്‍ മണാലി, കുളു എന്നിവിടങ്ങളിലേക്ക് വിനോദ യാത്രകള്‍ സംഘടിപ്പിക്കുകയും അതിലൂടെ യുവതികള്‍ ഉള്‍പ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയര്‍മാരായി ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *