വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. എറണാകുളം എടവണ്ണക്കാട് നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനിലിനെ (52) ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അനില്‍ തന്നെ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

