വനിതാ ഡോക്ടർ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ തൃശൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും തൻ്റെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിക്കാരി ആരോപിച്ചു. നിഷാം ബാബു (24) ആണ് അറസ്റ്റിലായത്.
ഇരയും പ്രതിയും കർണാടകയിലെ മൈസൂരുവിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. കോയമ്പത്തൂരിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് നഴ്‌സ് ഡോക്ടറെ ബോധ്യപ്പെടുത്തി കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 2022 ഡിസംബറിലാണ് ആദ്യ പീഢനം നടന്നതെന്നാണ് റിപ്പോർട്ട്.
ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്ത് ജനുവരിയിൽ പലതവണ ബലാത്സംഗം ചെയ്യുകയും മൈസൂരിലെ വിവിധ ലോഡ്ജുകളിൽ വെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഡോക്ടർ ഇയാളെ തടയുകയും പ്രതികാര നടപടിയിൽ നഴ്‌സ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.
