ചമ്പക്കര ഗവ.എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടത്തിന് 1 കോടി അനുവദിച്ചു -ഡോ.എന്‍ ജയരാജ്

NEWS


ചമ്പക്കര ഗവ.എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 1 കോടി അനുവദിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവ. ചീഫ് വിപ്പുമായ ഡോ.എന്‍.ജയരാജ് അറിയിച്ചു.

സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

നിലവിലെ പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. സാങ്കേതികാനുമതി നല്‍കി ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *