അതിരപ്പള്ളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ലയങ്ങളുടെ ഭിത്തികള്‍ തകര്‍ത്തു

NEWS

അതിരപ്പള്ളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ആള്‍താമസമില്ലാത്ത ലയങ്ങളുടെ ഭിത്തികള്‍ തകര്‍ത്തു.
മുപ്പതോളം ആനകളാണ് ജനവാസ മേഖലയിലേക്ക് എത്തിയത്. അതിരപ്പള്ളിയിലെ റബര്‍ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലകളിലേക്ക് എത്തിയ ആനകള്‍ കൂടാതെ മൃഗങ്ങളെ തടയാന്‍ സ്ഥാപിച്ചിരുന്ന സോളര്‍ വൈദ്യുത വേലികളും കാട്ടാനകള്‍ തകര്‍ത്തു. കാട്ടാനകള്‍ പ്രദേശത്തേക്ക് എത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ഒടുവില്‍ പടക്കം പൊട്ടിച്ചാണ് റബര്‍ തോട്ടത്തിലെ തൊഴിലാളികള്‍ ആനകളെ കാട് കയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *