അനിലിൻ്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് വി ഡി സതീശൻ, ഒപ്പം ശശി തരൂരും

NEWS

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനിൽ കെ. ആന്‍റണിയുടെ രാജി സ്വാഗതം ചെയ്തു. ബിബിസി ഡോക്യൂമെന്‍ററിയിൽ കാണിക്കുന്നത് സത്യം മാത്രമാണ്. കോൺഗ്രസിന്‍റെ നയം പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് പുറത്ത് നിന്ന് ആർക്കും സ്വന്തം അഭിപ്രായം പറയാമെന്നും സതീശൻ പറഞ്ഞു.

ശശി തരൂരും അനിൽ ആന്‍റണിയെ തള്ളി രംഗത്തെത്തി. ബിബിസി ഡോക്യുമെന്‍ററി രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും സെൻസർഷിപ്പ് അംഗീകരിക്കാനാകില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണ് ബിബിസി യുടെ ഡോക്യുമെന്‍ററി എന്ന വാദത്തിനോട് യോജിപ്പില്ല. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഡോക്യുമെന്‍ററി അവതരിപ്പിക്കാനുള്ള അവകാശം ബിബിസിക്ക് ഉണ്ട്. അതുപോലെ ജനങ്ങള്‍ക്ക് അത് കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ലെന്നും തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *