പ്രായത്തെ മറി കടന്ന് ജിൻസി

Cinema

പ്രശസ്ത നടൻ കമല ഹാസൻ അദേഹത്തിന്റെ യൗവനകാലത്ത് സിനിമയിൽ ജ്വലിച്ചു നിൽക്കുമ്പോഴാണ് “ഇന്ത്യൻ “എന്ന സിനിമയിൽ പടു വൃദ്ധനായി അഭിനയിക്കുന്നത്. മലയാള സിനിമയിൽ മമ്മൂട്ടി യും മോഹൻലാലും ദിലീപും പ്രിത്വിരാജു മൊക്കെ വൃദ്ധ വേഷം ചെയ്തിട്ടുണ്ട്.
എന്നാൽ നടികൾ ഇത്തരം പരീക്ഷണത്തിന് മുതിരുന്നത് വളരെ അപൂർവമാണ്.
മുടിയിഴകളിൽ ഒരു നാരിന് പോലും നര വീണാൽ ഇമേജ് തകർന്ന് തരിപ്പണ മാകുമെന്ന് കരുതി ഭയക്കുന്നവരാണ് മിക്ക നടികളും. മലയാള സിനിമയിൽ ഈ സ്ഥിതി തുടരവേ താരതമ്യേനെ പുതുമുഖ നടികളായ ജിൻസി ചിന്നപ്പനും ദേവനന്ദിനി കൃഷ്‌ണയും ഇരട്ടിയോളം പ്രായത്തിൽ അഭിനയിച്ചിരിക്കുന്നു.
( ചിത്രം ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട്.)


കേന്ദ്ര കഥാപാത്രമായ കേണൽ ഗീ വർഗീസിന്റെ കാമുകിയായിട്ടാണ് ജിൻസി അഭിനയിച്ചത്.
സത്യത്തിൽ തന്റെ യഥാർത്ഥ പ്രായത്തിൽ അഭിനയിക്കാനാണ് ജിൻസി ലൊക്കേഷനിൽ വന്നതെങ്കിലും പ്രായമുള്ള ഒരു അമ്മ വേഷമാണ് ജിൻസിക്ക് ലഭിച്ചത്.
ആദ്യം ആ വേഷം ചെയ്യാൻ മടിയും പേടിയും ഉണ്ടായിരുന്നുവെങ്കിലും ധൈര്യം സംഭരിച്ചു ജിൻസി അഭിനയിച്ചു.


സിനിമ യുടെ പ്രിവ്യൂ ഷോ കാണാനിടയായ പലരും ജിൻസിയെ തിരിച്ചറിഞ്ഞു കൊണ്ട് അനുമോദനത്തിൽ പൊതിഞ്ഞപ്പോഴാണ് ജിൻസിയും ആ കഥാപാത്രത്തിന്റെ വിലയും മഹത്വവും മനസ്സിലാക്കിയത്.
ജിൻസി ഇപ്പോൾ ഒരു നെടു വീർപ്പിടുന്നു….
ആശ്വാസമായി…….
സന്തോഷമായി…..
സമാധാനമായി….
ഏതാനും ഷോർട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും ജിൻസി അഭിനയിച്ചിട്ടുണ്ട്.
വളരെ അവിചാരിത മായിട്ടാണ് ഞാൻ സംവിധായകൻ ജോഷി സാറിനെ കാണുന്നതും ഈ അവസരം കിട്ടുന്നതും.
…. ജിൻസി പറഞ്ഞു.
ഏറ്റുമാന്നൂർ സ്വദേശിയായ ജിൻസി നല്ലൊരു ഗായികയും കൂടിയാണ്.

ജി കൃഷ്ണൻ മാലം

Leave a Reply

Your email address will not be published. Required fields are marked *