ഒരു സിനിമാ കുടുംബം

Cinema

കട്ടപ്പനയിലെ ഋത്വിക് റോഷനെ സിനിമാക്കാർക്കൊക്കെ ഇപ്പോൾ അറിയാം.
എന്നാൽ കട്ടപ്പനയിലെ ശിവകുമാറിനെ അറിയാമോ…?
അതറിയാൻ പോകുന്നു…..
ദയാഭാരതി എന്ന സിനിമയിൽ ശിവകുമാർ അഭിനയിക്കുന്നു.
ഈ സിനിമയിൽ തന്നെ ചന്ദ്രു എന്ന കഥാപാത്രമായി അഭിനയിക്കുന്നത് ശിവകുമാറിന്റെ ഇളയ മകൾ അദിതിയാണ്‌.
ഭാര്യ ജയ ഈ സിനിമ യുടെ കോസ്‌റ്റും ഡിസൈനർ ആയി പ്രവർത്തിക്കുന്നു എന്നുള്ളതാണ് മറ്റൊരു വിശേഷത.
നിയോഗം എന്ന സിനിമയിൽ ആണ് അദി തി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ജെ. സി. ഡാനിയൽ പുരസ്‌കാരവും കേരള വിഷൻ ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്.
അത് അക്ഷരാർത്ഥത്തിൽ ഒരു നിയോഗമായിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിൽ നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അതിദിയാണ്.


കാർമ്മൽ സി.എം. ഐ. പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ അതിദി.
അഭിനയം പോലെ ഡാൻസിലും ഇവർ കഴിവ് തെളിയിക്കുന്ന വരാണ്.
ഡാൻസിങ് പെറ്റൽസ് എന്ന യൂ ട്യൂബ് ചാനലിലൂടെ ഡാൻസ് വീഡിയോ എപ്പോഴും പോസ്റ്റ്‌ ചെയ്ത് പ്രേക്ഷകറുടെ ഇടയിൽ അംഗീകാരം നേടിയിട്ടുണ്ട്..
കട്ടപ്പനയിലെ അതിദി ബിൽഡർസ് കൺസ്ട്രക്ഷൻ സ്ഥാപനം ശിവകുമാറിന്റെതാണ്.

Leave a Reply

Your email address will not be published. Required fields are marked *