കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

Crime

കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സുകുമാരന്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. ജോലിക്കാരി എത്തിയപ്പോള്‍ മിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കഴുത്തറുത്ത നിലയിലും കാണുകയായിരുന്നു. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കുളമാവ് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ ഏറെ നാളുകളായി കിടപ്പിലായിരുന്നു. സുകുമാരനും മിനിയും ഒറ്റയ്ക്കായിരുന്നു താമസം
സുകുമാരന്റെ കഴുത്ത് അറത്തശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കുളമാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *