കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ആർ ധ്രുവനാരായണ അന്തരിച്ചു

India NEWS Politics

കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റും മുൻ എംപിയുമായ ആർ ധ്രുവനാരായണ (61) ഇന്ന് രാവിലെ അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ രാവിലെ 6:40 ഓടെ മൈസൂരിലെ ഡിആർഎംഎസ് ആശുപത്രിയിലേക്ക് ഡ്രൈവറാണ് കൊണ്ടുവന്നത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രിയിലെ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

“വാക്കുകൾക്കതീതമായി ഞെട്ടലും സങ്കടവും. മുൻ എംപിയും കെപിസിസി വർക്കിങ് പ്രസിഡൻ്റുമായ ആർ ധ്രുവനാരായണജിയെപ്പോലുള്ള ഒരു നേതാവിനെ നഷ്ടപ്പെട്ടതിൽ എൻ്റെ മനസ്സ് തകർന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. എൻ്റെ പിന്തുണയും പ്രാർത്ഥനയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പ്രവർത്തകർക്കും ഒപ്പമുണ്ട്,” ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ശ്രീനിവാസ് ബിവി പറഞ്ഞു.

“മുൻ എംപിയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ ശ്രീ ആർ.ധ്രുവനാരായണജിയുടെ വിയോഗവാർത്ത കേട്ടതിൽ ദുഖമുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു,’ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി കൃഷ്ണ അല്ലവരു ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *