വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പരിശീലനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നുവീണു
അഭ്യാസപ്രകടനത്തിനിടെ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. ഗ്വാളിയോര്‍ വ്യോമത്താവളത്തില്‍നിന്നു പുറപ്പെട്ട സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകര്‍ന്നുവീണത്. ഇന്നു പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം.
മൊറേനയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പുരില്‍ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനായി പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. ഭരത്പുരില്‍ ഒരു ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണുവെന്നായിരുന്നു ഭരത്പുര്‍ എസ്പി അറിയിച്ചിരുന്നത്.വിമാനങ്ങളിലെ സുഖോയ്30 വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണ്. മിറാഷ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഇജക്ട് ചെയ്‌തെങ്കിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ട പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

