കുറവൻ-കുറത്തി ആട്ടം തമിഴ്‌നാട് സർക്കാർ നിരോധിച്ചു

India NEWS

കുറവൻ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതിനാൽ കരക്കാട്ടത്തിൻ്റെ മറവിൽ സാംസ്‌കാരിക പരിപാടികളിലോ ആടൽപാടൽ പരിപാടികളിലോ കുറവൻ-കുറത്തി ആട്ടം അവതരിപ്പിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചു.

ജനുവരി 11ലെ മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മാർച്ച് 10ലെ ടൂറിസം, സാംസ്കാരിക, മത എൻഡോവ്‌മെൻ്റ് വകുപ്പിൻ്റെ
ഉത്തരവിൽ പറയുന്നു.

ജാതി/ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ അവഹേളിക്കുന്ന തരത്തിൽ അല്ലെങ്കിൽ തരംതാഴ്ത്തുന്ന തരത്തിൽ ഏതെങ്കിലും തരത്തിലുള്ള നൃത്തപരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. കുറവർ സമുദായത്തിൻ്റെ അശ്ലീലവും സാമൂഹിക പദവിയെ അവഹേളിക്കുന്നതുമായ സാംസ്കാരിക പരിപാടികൾക്കും ആടൽ-പാടൽ പരിപാടികൾക്കും സർക്കാർ അനുമതി നൽകരുതെന്നും പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. നാടൻ കലാകാരന്മാർക്കായുള്ള ക്ഷേമനിധി ബോർഡ് പട്ടികപ്പെടുത്തിയ 100 നാടൻ കലകളിൽ നിന്നും കുറവൻ-കുറത്തി ആട്ടവും ഒഴിവാക്കിയതായി ഉത്തരവിൽ അറിയിച്ചു.
തുടക്കത്തിൽ, നൃത്ത പ്രകടനങ്ങൾ സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും, സമീപകാലത്ത് ഇതിന് മാറ്റമുണ്ടായി. ഉത്സവത്തിൻ്റെ രാത്രി മുഴുവൻ പ്രേക്ഷകരെ ആകർഷിക്കാൻ, അശ്ലീല നൃത്തങ്ങൾ ഉൾപ്പെടുത്തി പ്രകടനങ്ങൾ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *