ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് അപകടം. 40 പേര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരംമാണ്. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 പേര്‍ വാഹനത്തില്‍ കുടങ്ങികിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. വളവ് തിരിയുന്ന സമയത്ത് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ 12 പേരെ പെരുനാട് താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

