കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറം ലോകം അറിയുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ഡിമ്പിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ്, വിവേക്, നിധിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.
ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബാര്‍ ജീവനക്കാരുടെയും ബാറില്‍ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മോഡലിനെ ക്രൂരമായി പീഡിപ്പിച്ചത്.
പള്ളിമുക്കിലെ ബാറില്‍ സുഹൃത്തിനൊപ്പം എത്തിയ കാസര്‍ഗോഡ് സ്വദേശിയായ മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു.
കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം യുവതി സുഹൃത്തിനെ അറിയിക്കുകയും ചികിത്സതേടുകയും ചെയ്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നാണ് ഇന്നലെ പ്രതികളെ പോലീസ് പിടികൂടിയത്.

