കാക്കനാട് ഫുഡ് കോര്‍ട്ടിലെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

Crime

കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫുഡ് കോര്‍ട്ടില്‍ ഹോട്ടല്‍ ഉടമയുടെ സുഹൃത്തിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടി. വിദ്യാര്‍ഥികളായ കൊല്ലം പെരുമ്പുഴ സ്വദേശി സാജന്‍ ജോണ്‍ (19), തൃശൂര്‍ കൊഴുക്കുള്ളി സ്വദേശി ആല്‍വിന്‍ ജയന്ത് (19), കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.എ. ആഷ്ലി (20 ), കണ്ണൂര്‍ തലശേരി സ്വദേശി ഷിബിന്‍ ഷാജന്‍ (19), ആലപ്പുഴ തവണക്കടവ് സ്വദേശി കെ.പി. ഷാജന്‍ (19) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആംബിയന്‍സ് ഫുഡ് കോര്‍ട്ടിന്റെ പുറകു വശത്ത് വൈദ്യുതി നിലച്ച സമയത്ത് പാട്ടുപാടി ശല്യം ചെയ്ത സംഘത്തെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പ്രതികളില്‍ ഒരാളായ സാജന്‍ ജോണ്‍ കൈയിലിരുന്ന സോഡാക്കുപ്പി കൊണ്ട് ഹോട്ടല്‍ ഉടമയുടെ സുഹൃത്തായ ഹാഷിം പരീതിന്റെ തലയ്ക്കടിക്കുകയായിരുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ അതിക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബിനു, എഎസ്‌ഐ മാരായ കെ.എസ്. രാജേഷ്, അനീഷ് കുമാര്‍ സീനിയര്‍ സിപിഒ മുരളി, സജിത്ത് പോള്‍, സജീവ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *