എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം: തിങ്കളാഴ്ച വാദം തുടരും

NEWS

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം തുടരും. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് ഡയറിയും അനുബന്ധരേഖകളും സാക്ഷിമൊഴിയും കഴിഞ്ഞദിവസം സിംഗിള്‍ബെഞ്ചില്‍ ഹാജരാക്കിയിരുന്നു. എല്‍ദോസ് എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും സിംഗിള്‍ബെഞ്ച് നീട്ടി.
ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിദ്യാസമ്പന്നയായ പരാതിക്കാരി എന്തുകൊണ്ടാണ് ആദ്യ മൊഴിയില്‍ പീഡനം നടന്നെന്ന പരാതി ഉന്നയിക്കാതിരുന്നതെന്ന് ഇന്നലെ ഹര്‍ജിയില്‍ വാദം കേട്ടപ്പോഴും സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു.

Eldhose Kunnappilly (in pic) has been directed by the court to appear before the investigating officer on Saturday.

Leave a Reply

Your email address will not be published. Required fields are marked *