ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍, കേബിള്‍ ബ്രോഡ്ബാന്‍ഡ്, ഐപിടിവി രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മെഗാ കേബിള്‍ ഫെസ്റ്റിന് കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. വി. ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബിബിസി സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് സുനില്‍ ജോഷി മുഖ്യാതിഥിയായിരുന്നു. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍, കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

