കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിനുനേരെ ആക്രമം

LATEST

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമം. മന്ത്രിയുടെ തിരുവനന്തപുരത്ത് ഉള്ളൂരിലെ വീട്ടിന് നേരെയാണ് ആക്രമമുണ്ടായത്. മുന്‍ വശത്തെ ജനല്‍ ചില്ലകള്‍ തകര്‍ത്ത നിലയിലാണ്
ജനലില്‍ ചെറിയ രീതിയില്‍ ചോരത്തുള്ളികളുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *