അയല്‍വീട്ടിലെ തര്‍ക്കം പരിഹരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു

Crime

അയല്‍വീട്ടിലെ തര്‍ക്കം പരിഹരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഒറ്റപ്പാലം വാണിയംകുളത്ത് പനയൂര്‍ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ശ്രീജിത്തിന്റെ സുഹൃത്തുക്കളായ നാലുപേര്‍ക്കും കുത്തേറ്റു. പ്രതി പനയൂര്‍ മിനിപ്പടി സ്വദേശി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണു സംഭവം. സ്ഥിരം മദ്യപിച്ചു മാതാപിതാക്കളോടു കലഹിക്കുന്ന ജയദേവനെ ശ്രീജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു സംഭവം. മാതാപിതാക്കളോടു തര്‍ക്കിച്ചുകൊണ്ടിരുന്ന ജയദേവന്‍, ശ്രീജിത്തിനും സുഹൃത്തുക്കള്‍ക്കും നേരെ തിരിയുകയായിരുന്നു. ശ്രീജിത്തിനെ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *