കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷ് അറസ്റ്റില്‍

Crime

കാപ്പ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷ് അറസ്റ്റില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് അനീഷ്.
മുട്ടല്‍മൂട് സ്വദേശിയാണ് അനീഷ്. നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *