ബൈക്ക് മോഷണം: തമിഴ്‌നാട് സ്വദേശിയെ കണ്ണൂരില്‍നിന്നു പിടികൂടി

Crime

ബൈക്ക് മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പവന്‍ താര്‍ ഭാരതീദാസന്‍ നഗര്‍ രാധാപുരം വേല്‍ മകന്‍ കുമാര്‍.വി (25) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപത്തുള്ള നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നുമാണ് ഇയ്യാള്‍ ബൈക്ക് മോഷ്ടിച്ചത്.
കഴിഞ്ഞ നവംബര്‍ 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ജെസിബി ഓപ്പറേറ്ററായി ഇയാള്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപന ഉടമയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞത്. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഉടമകളില്‍ നിന്നും നമ്പര്‍ വാങ്ങി ഉപയോഗിക്കുകയാണ് ഇയാളുടെ രീതി. തുടര്‍ന്ന് അല്പ ദിവസങ്ങളില്‍ മാത്രം ജോലി ചെയ്ത് അവിടെ നിന്ന് കടന്നു കളയുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ണൂരില്‍ നിന്നും പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *