അധ്യാപികയെ കൊന്ന് സ്വര്ണ്ണാഭരണങ്ങള് കവര്ന്ന 68കാരന് തൃശൂരില് പിടിയില്. ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. 75 വയസായിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടില് താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നില് മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
റൂറല് എസ് പി ഉള്പ്പെടയുള്ളവര് സ്ഥലത്തെത്തി. ഇന്ന് രാവിലെ അസ്വാഭാവിക കരച്ചില് കേട്ടെന്ന് അയല്വാസി പറയുന്നു. തുടര്ന്ന് ആളുകളെ വിളിച്ച് പരിശോധന നടത്തിയ ശേഷമാണ് മരിച്ച വിവരം അറിഞ്ഞത്. വീടും ഗേറ്റും അടഞ്ഞ നിലയിലായിരുന്നു.
ഇതിനിടയില് പ്രതിയെ മീന് കട നടത്തുന്ന സിദ്ദിഖ് എന്നയാള് സംശയം തോന്നി തടഞ്ഞു നിര്ത്തി ഫോട്ടോ എടുക്കുകയായിരുന്നു. ഇത് ഉടന് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്ന്ന് അന്വേഷണം നടത്തി പ്രതിയെ മിനിറ്റുകള്ക്കകം പിടിക്കൂടുകയായിരുന്നു.

