കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട;22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Crime Kerala

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട. 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൃശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിന്‍ ജോസ് സംഘത്തലവന്‍ ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടില്‍ ശ്യാംകുമാര്‍ എന്നിവര്‍ അറസ്റ്റിലായി
ഒരു മാസത്തിനിടെ ഇയാളുടെ സംഘത്തില്‍പ്പെട്ട പത്തോളംപേരെ പിടികൂടിയിരുന്നു. നിധിനെ കൂട്ടുപിടിച്ച് ഇയാള്‍ നഗരത്തില്‍ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പിടിവീണത്.
ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നിധിന്റെ സഹായത്തോടെയായിരുന്നു ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ചാര്‍ലി എന്ന പേരിലാണ് നിധിന്‍ ജോസ് സിനിമാമേഖലയില്‍ അറിയപ്പെടുന്നത്. വ്യാഴാഴ്ച രാത്രി കളമശേരി ഞാലകം പോട്ടച്ചാല്‍ നഗറിലെ വാടക വീട്ടില്‍നിന്നുമാണ് ഇയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *