സംസ്ഥാന വ്യാപകമായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനഹയര്‍ കൈപ്പറ്റുന്നുവെന്ന ആരോപണത്തെ്തതുടര്‍ന്നാണ് പരിശോധന
ജില്ലാ കളക്ടറേറ്റുകളിലും സിഎംഡിആര്‍എഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലും രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും കൃത്രിമം നടക്കുന്നുണ്ടെന്നാണ് ആരോപണം. ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഇത്തരക്കാര്‍ പണം തട്ടുന്നു. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരെ ഉപയോഗിച്ചും പണം തട്ടുന്നതായും കണ്ടെത്തി.
ഇത്തരം അപേക്ഷകളില്‍ അര്‍ഹരായ വ്യക്തിയുടെ പേരിനൊപ്പം അവരുടെ ഫോണ്‍നമ്പരിന് പകരം ഏജന്റിന്റെ ഫോണ്‍ നമ്പര്‍ നല്‍കും. തുക പാസായി അപേക്ഷകന്റെ അക്കൗണ്ടിലെത്തുന്ന പണത്തിന്റെ വിഹിതം ഇത്തരം ഏജന്റുകള്‍ കൈപ്പറ്റുകയുമാണ് പതിവ്. ഇത്തരം പരാതികള്‍ വര്‍ധിച്ചതോടെയാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി പുരോഗമിക്കുന്നത്.

