വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വെള്ളൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് പടിഞ്ഞാറേ കാലായില്‍ ശെല്‍വരാജിന്റെ വീട്ടിലാണു സംഭവം. ശെല്‍വരാജിന്റെയും മകന്‍ അഖില്‍രാജിന്റെയും സ്‌കൂട്ടറുകളാണു കത്തിപ്പോയത്. ദുരൂഹത ആരോപിച്ച് ശെല്‍വരാജ് തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്.
സ്‌കൂട്ടറിനു സമീപത്തായി ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണു സംഭവം അറിയുന്നത്. ഉടന്‍തന്നെ കടുത്തുരുത്തി അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അവരെത്തിയാണു തീയണച്ചത്.
ആധാരം കത്തിപ്പോയ സങ്കടത്തില്‍ ശെല്‍വരാജ് വീടിന്റെ ആധാരം സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്നതു കത്തിപ്പോയതിന്റെ സങ്കടത്തിലാണു ശെല്‍വരാജ്. 35 വര്‍ഷത്തോളമായി വരിക്കാംകുന്നില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് ഇദ്ദേഹം. ബാങ്ക് വായ്പയ്ക്കായി അപേക്ഷിക്കാന്‍ പോയിട്ട് തിരിച്ചുവന്ന് ആധാരം സ്‌കൂട്ടറിനുള്ളില്‍ത്തന്നെ വയ്ക്കുകയായിരുന്നു.

