സംസ്ഥാനത്തെ മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടര്‍ എ.ഗീതയെ തെരഞ്ഞെടുത്തു. വയനാട് ജില്ലയിലെ മാനന്തവാടി സബ് കല്കടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കലക്ടര്‍. മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനല്‍ ഓഫിസ് അവാര്‍ഡുകളും യഥാക്രമം വയനാടും മാനന്തവാടിയും കരസ്ഥമാക്കി. പാലക്കാട്ടെ ഡി.അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനല്‍ ഓഫിസര്‍ (ആര്‍ഡിഒ). മികച്ച താലൂക്ക് ഓഫിസ് തൃശൂരിലേതാണ്.
മന്ത്രി കെ.രാജനാണ് റവന്യു വകുപ്പിലെയും സര്‍വേ വകുപ്പുകളിലെയും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ മുതല്‍ കലക്ടര്‍ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസര്‍മാര്‍ക്കു വീതം ജില്ലാ അടിസ്ഥാനത്തിലും ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഓരോ ജില്ലയിലെയും മികച്ച വില്ലേജ് ഓഫിസിനും അവാര്‍ഡ് ഉണ്ട്. സര്‍വേ വകുപ്പില്‍ എസ്.സലിം (കാസര്‍കോട്), ആര്‍.ബാബു (ഇടുക്കി), എന്‍.ബി.സിന്ധു (പത്തനംതിട്ട) എന്നിവരാണ് മികച്ച ഡപ്യുട്ടി ഡയറക്ടര്‍മാര്‍. അസി. ഡയറക്ടര്‍, സര്‍വേ സൂപ്രണ്ട്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ സംസ്ഥാന അടിസ്ഥാനത്തിലും ഹെഡ് സര്‍വേയര്‍, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍, സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികകളില്‍ ജില്ലാ അടിസ്ഥാനത്തിലും അവാര്‍ഡ് പ്രഖ്യാപിച്ചു. റവന്യു ദിനമായ 24ന് കൊല്ലം ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
