മലപ്പുറം സഹകരണ ബാങ്കിനെ നിര്‍ബന്ധിച്ച് കേരള ബാങ്കില്‍ ലയിപ്പിയ്ക്കുന്നുവെന്നാരോപിച്ച് മലപ്പുറം സഹകരണ ബാങ്ക് ഭരണസമിതി നല്‍കിയ പരാതിയില്‍ കേരള ബാങ്കിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. മലപ്പുറം സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സഹകരണ ആശയത്തിന് എതിരാണ് കേരള ബാങ്ക് നടപടിയെന്നും ലയനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള ബാങ്ക് ലയനം തടയാന്‍ മലപ്പുറം സഹകരണ ബാങ്കിന് ഹൈക്കോടതിയെ സമീപിയ്ക്കാമെന്നും സുപ്രീം കോടതിക്ക് അതില്‍ ഇടപെടാനാക്കില്ലെന്നും വിധിയില്‍ പറയുന്നു.

