യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള എല്ലാ വഴികളും അടഞ്ഞു. കേസിലെ രേഖകള്‍ ഉടന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള പ്രോസിക്യൂഷന്‍ മേധാവിയുടെ നിര്‍ദേശമാണു തിരിച്ചടിയായത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുടെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്കു കാരണം. ശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. ദയാധനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം എങ്ങുമെത്തുകയുമുണ്ടായില്ല. 2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം

