പീഡന കേസിലെ പ്രതി 16-കാരിയായ ഇരയെ ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ചു, പ്രതിയും വിവാഹത്തിന് കാര്‍മികത്വം വഹിച്ച ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍ നെടുമങ്ങാടാണ് സംഭവം. പനവൂര്‍ സ്വദേശിയായ അല്‍ – ആമീര്‍ ആണ് പോക്്‌സോ കേസില്‍ അറസ്റ്റിലായത്.
2021-ലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അല്‍ അമീര്‍ ജയിലായത്. 4 മാസം ജയില്‍ ശിക്ഷക്ക് ശേഷം പുറത്ത് വന്ന അല്‍ അമീര്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി തവണ ഇവരുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാര്‍ സമ്മതിക്കാഞ്ഞതോടെ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു
പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിയപ്പോഴാണ് സമീപവാസികള്‍ പെണ്‍കുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്.തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നെടുമങ്ങാട് സി ഐ വിവരം അറിയിച്ചു. തുടര്‍ന്ന് മൂന്നുപേരെയും നെടുമങ്ങാട് പോലീസ് അറസ്‌റ് ചെയ്യുകയായിരുന്നു.

