ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യം അഞ്ചുപേര്‍ അറസ്റ്റില്‍

Crime

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തി വന്ന സംഘം തൊടുപുഴയില്‍ അറസ്റ്റില്‍. സ്ത്രീകളടക്കം അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മസാജിങ് പാര്‍ലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണന്‍ (23) എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൊടുപുഴ നഗരത്തില്‍ പുതിയ കെഎസ്ആര്‍ടിസി ടെര്‍മിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ലാവ ബ്യൂട്ടി പാര്‍ലര്‍ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട് ഇയാള്‍ ഒളിവിലാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥാപനത്തില്‍ നിന്ന് 42,000 രൂപയും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മസാജിങ്ങിനായി മൂന്ന് മുറികളാണ് സ്ഥാപനത്തില്‍ തയ്യാറാക്കിയിരുന്നത്. ഈ സ്ഥാപനത്തില്‍ സ്ഥിരമായി എത്തുന്ന സ്ഥിരം കസ്റ്റമേഴ്‌സ് ഒത്തിരി പേരുണ്ടെന്നും പൊലീസ് പറഞ്ഞു. സെക്‌സ്- ബോഡി മസാജിംഗായിരുന്നു ഇവിടെ നല്‍കി വന്നിരുന്നത്. മസാജിംഗിനായി പാര്‍ലറില്‍ എത്തുന്ന കസ്റ്റമേഴ്‌സ് തന്നെയാണ് മസാജ് ചെയ്യുവാനുള്ള യുവതികളെ തിരഞ്ഞെടുക്കുന്നതും. പാര്‍ലറില്‍ സ്ഥിരം ജോലിചെയ്യുന്ന യുവതികള്‍ അല്ലാതെ പുറത്തുനിന്നുള്ള യുവതികളും എത്തിയിരുന്നതായാണ് പൊലീസ് നല്കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *