തലസ്ഥാനത്ത് ഗുണ്ടകളെ പൂട്ടാനൊരുങ്ങി പോലീസ്

Crime

കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ ജി ക്ക് പോലീസ് കത്ത് നല്‍കി. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഗുണ്ടകള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകള്‍ കീഴടങ്ങി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളായ ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.
മെഡിക്കല്‍ കോളജിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ മറ്റൊരു ഗണ്ടാനേതാവ് പുത്തന്‍പാലം രാജേഷിനെയും കുറിച്ച് സൂചനയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *