നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. ഡല്‍ഹിയില്‍ മാത്രമല്ല സമീപം പ്രദേശങ്ങളിലും ശക്തമായ ചലനങ്ങളുണ്ടായി. ദില്ലി-എന്‍സിആര്‍ ഒന്നാകെ ശക്തമായ പ്രകമ്പനങ്ങളുണ്ടായിട്ടുണ്ട്. ചൊവാഴ്ച്ച് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സീലിംഗ് ഫാനുകളും, വീട്ടിലെ സാധനങ്ങള്‍ കുലുങ്ങുന്നതുമെല്ലാം വീഡിയോയില്‍ കാണാം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ഉത്തരാഖണ്ഡിലെ പിത്തോറാഗഡിലെ 148 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള നേപ്പാളിന്റെ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഒരു മിനുട്ടോളം ഈ പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

